കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി…

കോയമ്പത്തൂരിൽ കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. പൊലീസ് അനുമതി നൽകിയത് യോഗത്തിന് മാത്രമെന്നും പൊലീസ് മേധാവി അറിയിച്ചു.

എന്നാൽ വിഷയത്തിൽ പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തി. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.ഡിഎംകെ സർക്കാരിൻ്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങൾ അപലപിക്കുന്നു.സ്വേച്ഛാധിപത്യത്തിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ല, ഞങ്ങൾ എന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button