‘വിജയിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്’…. സരിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ജ്യോതികുമാർ…..

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഓരോ മണ്ഡലത്തിലും നടക്കുന്നത് കത്തിക്കയറിയുള്ള മുന്നേറ്റങ്ങളാണ്. പാലക്കാട് ആദ്യ റൗണ്ടുകളിൽ ബിജെപി മുന്നിട്ടു നിന്നു എങ്കിലും പിന്നീട് യുഡിഎഫ് അത് തിരിച്ചുപിടിക്കുകയായിരുന്നു. വോട്ടെണ്ണി തുടങ്ങി മണിക്കൂറുകൾ പിന്നിട്ടെങ്കിലും ചിത്രത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനെ കണ്ടിട്ടില്ല. ഇപ്പോഴിതാ സരിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. യുഡിഎഫിന്റെ പാലക്കാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ നിന്ന് കൊണ്ടുള്ള ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്ന് അറിയിച്ച പി സരിനെയും കാത്ത് എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യുഡിഎഫ്. 1388 വോട്ടിന് മുന്നിലാണ്. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി. ട്രോളി ബാ​ഗുമായാണ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ റോഡിലിറങ്ങി. കോൺ​ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാൻ തുടങ്ങി. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.

Related Articles

Back to top button