അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് എ ബദറുദ്ദീന്‍…
കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ഖേദം പ്രകടിപ്പിച്ച് ജഡ്ജി. ചീഫ് ജസ്റ്റിസ് വിളിച്ച ചർച്ചയിലാണ് ജസ്റ്റിസ് എ .ബദറുദ്ദീൻ അഭിഭാഷകയോട് മാപ്പ് പറഞ്ഞത്. ഖേദപ്രകടനം നടത്തിയതിനാൽ ബഹിഷ്കരണം തുടരേണ്ടതില്ലെന്ന് അഭിഭാഷക അസോസിയേഷന് വനിതാ അഭിഭാഷക കത്തയച്ചു. മാപ്പ് പറയുന്നത് വരെ ബദറുദ്ദീന്റെ ബെഞ്ച് ബഹിഷ്കരിക്കും എന്ന് അഭിഭാഷക അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു