പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചക വാതകം അടുക്കളയിലേക്കെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ദ്രുതഗതിയില്‍ മുന്നേറുന്നു. കുന്നംകുളം നഗരസഭയിലെ 4000 വീടുകളിലും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 100 വീടുകളിലും സിറ്റി ഗ്യാസ് യാഥാര്‍ത്ഥ്യമായി. കുന്നംകുളം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. കുന്നംകുളം മണ്ഡലത്തില്‍ നിന്നും നാലായിരത്തിമുന്നൂറോളം അപേക്ഷകളാണ് സിറ്റി ഗ്യാസ് കണക്ഷനു വേണ്ടി ലഭിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും സിറ്റി ഗ്യാസ് എത്തിക്കുന്നതിനായി ബാക്കിയുള്ള വീടുകളില്‍ കണക്ഷനുവേണ്ടിയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.




