എംഇഎസ് കോളേജിൽ സീനിയേഴ്സും ജൂനിയേഴ്സും തമ്മിലടിച്ചു, ലാത്തി വീശി ഓടിച്ച് പൊലീസ്… ഗ്രൗണ്ടിൽ വീണ പോലീസ് ഉദ്യോഗസ്ഥനെ…

student fight

കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞെത്തിയ പൊസീസ് വിദ്യാർഥികളെ ലാത്തി വീശി ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. 

പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികളെ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. കോളേജ് ഗ്രൌണ്ടിലൂടെ ഓടിയ വിദ്യാർഥികളെ വനിത പൊലീസ് അടക്കമുള്ള സംഘമാണ് ഓടിച്ചത്. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം. രണ്ടാഴ്ച മുമ്പും കോളേജിൽ സംഘർഷം ഉണ്ടായിരുന്നു. 

ജൂനിയൽ വിദ്യാർഥിയെ മൂന്നാം വർൽ ബിരുദ വിദ്യാർഥി റാഗിംഗ് ചെയ്തെന്നാരോപിച്ചായിരുന്നു സംഘർഷം. മർദനമേറ്റ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ്‌ മിൻഹാജ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് വിവരം.


Related Articles

Back to top button