ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ്‌ ഒഴിവ്

കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ 2025- 26 അധ്യയന വർഷത്തിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ്‌ (ജി.ഐ.എഫ്.ഡി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തും

എസ്.എസ്.എൽ.സി & കെ.ജി.റ്റി.ഇ ടെയിലറിങ്‌, എംബ്രോയിഡറി & നീഡിൽ വർക്ക് (ലോവർ & ഹയർ) എന്നിവയാണ് യോഗ്യത. തത്തുല്യ/ ഉയർന്ന യോഗ്യതകൾ: ക്ലോത്തിങ് & എംബ്രോയിഡറിയിൽ വി.എച്ച്.എസ്.ഇ, ഫാഷൻ ടെക്നോളജിയിൽ ഐ.ടി.ഐ/ ഐ.ടി.സി, ഡ്രസ് മേക്കിങ്ങിൽ എൻ.ടി.സി, ടെക്സ്റ്റൈൽ ടെക്നോളജിയിൽ പോളിടെക്നിക് ഡിപ്ലോമ, ഫാഷൻ ഡിസൈനിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ, ബി.എസ്‌സി. ഫാഷൻ ടെക്നോളജി, ബി.എസ്‌സി. കോസ്ട്യൂമ്സ് ആൻഡ് ഫാഷൻ ഡിസൈനിങ്, ബി.എസ്‌സി. ഫാഷൻ & അപ്പാരൽ ഡിസൈനിങ്, ബി.എസ്‌സി. കോസ്ട്യൂം ഡിസൈൻ & ഫാഷൻ, എം.എസ്‌സി. ഫാഷൻ ടെക്നോളജി

ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27ന് രാവിലെ 10ന് സ്ഥാപന മേധാവി (പ്രിൻസിപ്പൽ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം

Related Articles

Back to top button