ജൂലൈ അഞ്ചിന് മഹാദുരന്തം..പ്രവചനത്തിന് പിന്നാലെ 500ഓളം ഭൂചലനങ്ങൾ..രാജ്യത്ത് ഭീതി…

ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം ചർച്ചയാകാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ജൂലൈ അഞ്ചിന് ജപ്പാനിൽ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനക്കുരുക്കിൽ പെട്ട് ആളുകൾ ജപ്പാനിലേക്കുള്ള യാത്ര വരെ കൂട്ടത്തോടെ റദ്ദാക്കുന്ന സ്ഥിതിയുണ്ടായി. തന്റെ സ്വപ്‌നത്തിൽ കാണുന്ന കാര്യങ്ങൾ എഴുത്തിലൂടെ ലോകത്തോട് വിളിച്ച് പറയുകയാണത്രെ ബാബ വാംഗ. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകർ അവകാശപ്പെടുന്നത്.

തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തിൽ ശനിയാഴ്‌ച മുതൽ 470ലധികം ഭൂകമ്പങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ജനങ്ങൾക്ക് ആശങ്ക ഇരട്ടിയായി. ബാബാ വാംഗയുടെ പ്രവചനങ്ങൾ സത്യമാവുകയാണോ.. അങ്ങനെയെങ്കിൽ ദുരന്തത്തിന് ഇനി നാലുനാളുകൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്..

ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. എല്ലാ വർഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ഈ ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയോ തത്സുകി ഇത്തരം പ്രവചനങ്ങൾ നടത്താറുള്ളത്.

1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവർ പേജിൽ തന്നെ 2011 മാർച്ചിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം. 2011ലെ ദുരന്തത്തിന് പിന്നാലെ 1999ൽ അച്ചടിച്ച ഈ കൃതി ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 1995-ലെ കോബെ ഭൂകമ്പവും ഇതിഹാസ സംഗീതജ്ഞന്‍ മെർക്കുറിയുടെ മരണവും വരെ തത്സുകിയുടെ പുസ്‌തകത്തിൽ പറയുന്നുണ്ട്.

അവര്‍ പലപ്പോഴായി കണ്ട സ്വപ്‌നങ്ങളാണ് ഫ്യൂച്ചര്‍ ഐ സോയിൽ രേഖപ്പെടുത്തിയിരുന്നത്. ആകെ 15 സ്വപ്‌നങ്ങളെ പറ്റി ഈ പുസ്‌തകത്തിൽ പറയുന്നുണ്ട്. ഇതിൽ 13 എണ്ണവും യാഥാർഥ്യമായെന്ന് തത്സുകിയുടെ ആരാധകർ വാദിക്കുന്നു. 2011 വരെ തത്സുകിയുടെ പ്രവചനത്തിന് കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ 2011 ലെ ഭൂചലനവും സുനാമിയും നേരത്തെ തന്നെ വരച്ച് പുറത്തിറക്കിയത് കണ്ടതോടെ ആളുകൾ അക്ഷരാർഥത്തിൽ ഞെട്ടി. പ്രവചനങ്ങൾ സത്യമായെന്ന പ്രചാരണത്തിന് പിന്നാലെ ജപ്പാൻ, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ 9 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.

2021ൽ ഫ്യൂച്ചർ ഐ സോയുടെ ഒരു കംപ്ലീറ്റ് വേർഷൻ പുറത്തിറക്കി. ഇതിലാണ് 2025 ജൂലൈയിൽ ജപ്പാനില്‍ മഹാദുരന്തം സംഭവിക്കുമെന്ന മുന്നറിയിപ്പുള്ളത്. അതും ദിവസവും സമയവുമടക്കം… ജൂലൈ അഞ്ച് പുലർച്ചെ 4.18… ജപ്പാനും ഫിലിപ്പീൻസിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011-ലെ തോഹോകു ദുരന്തത്തിൽ കണ്ടതിനേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമികൾ ഉണ്ടാകുമെന്നുമാണ് ഇവരുടെ പ്രവചനം. നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകൾ ഉണ്ടാകുമെന്നും ഫ്യൂച്ചർ ഐ സോയിൽ തത്സുകി പറയുന്നു… ജപ്പാനിലെ സമുദ്രങ്ങൾ തിളച്ചുമറിയുമെന്ന തത്സുകിയുടെ പ്രവചനം വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button