പോളിടെക്നിക് അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പടെ വിവിധ താൽക്കാലിക ഒഴിവുകൾ..
വയനാട് (മാനന്തവാടി) സർക്കാർ നഴ്സിങ് കോളേജിൽ ട്യൂട്ടർ/ബോണ്ടഡ് ലക്ചറർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോ ഓർഡിനേറ്റർ, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിലെ പ്രോജക്ടിലേക്ക് ഒ ടി ടെക്നീഷ്യൻ, തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി) എന്നിങ്ങനെ നിരവധി തസ്തികകളിൽ താൽക്കാലിക ഒഴിവുകൾ.
ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ
കേരള ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ സെപ്റ്റംബർ 20,21 തീയതികളിൽ നടക്കും. എറണാകുളം ബാനർജി റോഡിലെ സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ വച്ചാണ് പരീക്ഷ നടക്കുന്നത്.
ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഒ ടി ടെക്നീഷ്യൻ
തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ NPPMBI യൂണിറ്റിലെ പ്രോജക്ടിലേക്ക് ഒ ടി ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ഈ ഒഴിവ് നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത: DOTAT, കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 18 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.