ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. കട്ടിളപ്പാളി കേസിലെ ജാമ്യ ഹ‍ർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക കേസിൽ റിമാൻ‍ഡിൽ ആയതിനാൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. മിനുട്സിൽ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിർപ്പ് കൂടിയാണ് പത്മകുമാറിൻ്റെ ജാമ്യഹർജിയിലൂടെ വ്യക്തമാക്കിയത്. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു

Related Articles

Back to top button