സർക്കാരിന്‍റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി  ജോയ് മാത്യു , നടന്റെ വാക്കുകൾ ….

 സർക്കാരിന്‍റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി നടൻ ജോയ് മാത്യൂ. നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നവകേരള സർവ്വേ എന്ന ഉഡായിപ്പുമായി സ്വന്തം പാർട്ടിക്കാർക്ക് പുട്ടടിക്കാനും വോട്ടർമാരെ ചാക്കിലാക്കാനുമായി 20 കോടി ധൂർത്തടിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ തലമണ്ട നോക്കിയാണ് ഹൈക്കോടതി വക ചുറ്റികയടിയെന്ന് ജോയ് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഈ വിഷയത്തിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ ജോയ് മാത്യൂ അഭിനന്ദിച്ചിട്ടുമുണ്ട്. അലോഷ്യസ് ചുറ്റിക കണ്ടെത്തിയത് ചുമ്മാ ഒരു മദ്രാവാക്യം വിളിയിൽ നിന്നല്ല, സാമ്പത്തിക ശാസ്ത്രത്തിൽ താൻ കൈവരിച്ച അറിവ് കൊണ്ടുകൂടിയാണ്. പിഎച്ച്ഡി അലങ്കാരമായി കൊണ്ടുനടക്കുവാനുള്ളതല്ല എന്ന് അലോഷി തെളിയിച്ചിരിക്കുന്നു എന്നാണ് ജോയ് മാത്യൂവിന്‍റെ പ്രശംസ.

Related Articles

Back to top button