അമിത വേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു…

മധുരവയൽ-താംബരം എലിവേറ്റഡ് ബൈപാസിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ റാപ്പിഡോ ബൈക്കിൽ ഇടിച്ച് റൈഡറായ മാധ്യമപ്രവർത്തകൻ മരിച്ചു. വീഡിയോ ജേണലിസ്റ്റ് ഒ പ്രതീപ് കുമാറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പ്രതീപ് കുമാർ 100 മീറ്റർ അപ്പുറത്തേക്ക് തെറിച്ചു. റോഡിൻ്റെ താഴത്തെ ഭാഗത്ത് നിന്നാണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ചെന്നൈയിലെ പോണ്ടി ബസാർ ഏരിയയ്ക്ക് സമീപമാണ് ഇയാൾ താമസിക്കുന്നത്. തെലുങ്ക് വാർത്താ ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ ഐഡി കാർഡുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

Related Articles

Back to top button