രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നു….ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ നെടുംതൂണായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച കാലം ഇന്ത്യയ്ക്കുണ്ടെന്നും ഭരണസംവിധാനത്തിനെതിരെ സംസാരിച്ചാല്‍ കയ്യൂക്കിന്റെ ഭാഷയിലാണ് മറുപടികള്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണെന്നും ഭൂരിഭാഗം മാധ്യമങ്ങളുടെയും ഉടമസ്ഥര്‍ കുത്തക മുതലാളിമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ മീഡിയ അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ മീഡിയാ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.