തൃശ്ശൂര്‍ ഡിസിസി പ്രസിഡൻ്റായി ജോസഫ് ടാജറ്റ്…

തൃശ്ശൂരിലെ കോണ്‍ഗ്രസിന് നാഥനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് പരാജയത്തെ തുടര്‍ന്ന് അദ്ധ്യക്ഷനില്ലാതിരുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ജോസഫ് ടാജറ്റിനെ തിരഞ്ഞെടുത്തു. നിലവില്‍ ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത പ്രതിപക്ഷ നേതാവുമാണ് ജോസഫ് ടാജറ്റ്.

2024 ജൂണ്‍ 10നാണ് ഡിസിസി അദ്ധ്യക്ഷനായിരുന്ന ജോസ് വള്ളൂര്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് ഡിസിസിയുടെ ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന് നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനും സമവായത്തിനും ശ്രീകണ്ഠനും സംസ്ഥാന നേതാക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.

Related Articles

Back to top button