ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു.. വണ്ടാനം മെഡിക്കൽ കോളജിൽ….

Jose K Mani daughter was bitten by snake

ആലപ്പുഴയിൽ വെച്ച് ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് മകൾ പ്രിയങ്ക(28)ക്ക് പാമ്പുകടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ്. അപകടാവസ്ഥയില്ലെന്ന് ഡോക്ടർമാർ. കടിച്ചത് നോൺ-വെനമസ് സ്‌നേക്ക് എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം വിട്ടയയ്ക്കും.

Related Articles

Back to top button