‘നിയമവിരുദ്ധം’.. കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ….

അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ടതിന് പിന്നാലെ കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ.കെ എം എബ്രഹാമിന്റെ ഗൂഢാലോചന ആരോപണം നിലനിൽക്കാത്തതെന്നും, തനിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി അന്വേഷണം നടത്തുന്നത് ചട്ട വിരുദ്ധമാണെന്നും
ജോമോൻ കത്തിൽ പറയുന്നു. സിബിഐ അന്വേഷണ ഉത്തരവിന്റെ പകർപ്പ് ഉൾപ്പടെ ചേർത്താണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

എബ്രഹാമിന്റ് കത്തിൽ സർക്കാർ അന്വേഷണത്തിനു ഒരുങ്ങുമ്പോഴാണ് ജോമോന്റെ പരാതി.വിജിലൻസ് കോടതിയെ സമീപിച്ചതിന് പിന്നാലെ എബ്രഹാമിന് തന്നോട് വ്യക്തി വിരോധമുണ്ട്. താൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്‌തെന്ന അന്വേഷണം അതിനു പിന്നാലെ ഉണ്ടായതാണ്. ധനകാര്യ പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. ഈ റിപ്പോർട്ട് നിയമ സഭ പെറ്റീഷൻ കമ്മിറ്റി തള്ളിയതാണ്.അഴിമതി പുറത്തു കൊണ്ടുവരാൻ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഢാലോചന അല്ലെന്നു ജോമോൻ പരാതിയിൽ പറയുന്നു. താൻ രണ്ടു പേരുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം എബ്രഹാം നേരത്തെ ഉന്നയിച്ചതാണ്. വീണ്ടും ഇതേ കാര്യം ആവർത്തിക്കുന്നത് സിബിഐ അന്വേഷണത്തിന്റ ജാള്യത മറയ്ക്കാനാണ്. സിബിഐ അന്വേഷണത്തിന്റെ വിധി പകർപ്പ് ചേർത്താണ് മുഖ്യമന്ത്രിക്ക് ജോമോൻ പരാതി നൽകിയത്.

Related Articles

Back to top button