ഇതാണോ ആര്‍ഷ ഭാരത സംസ്കാരം?.. സന്യാസിനിമാര്‍ രാജ്യദ്രോഹികളല്ല.. മതേതര രാഷ്ട്രത്തിലെ സഹോദരിമാര്‍..

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ തുറന്നടിച്ച് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവ. അറസ്റ്റിലായ സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു

സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണ്. ആർഷ ഭാരതത്തിന് അവിഭാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. 

അവര്‍ക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്ക്കാരമെന്നും ക്ലിമീസ് ബാവ ചോദിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ഇതെന്ത് നീതിയെന്നും ഇതെന്ത് ന്യായമെന്നും ക്ലിമീസ് ബാവ തുറന്നടിച്ചു

Related Articles

Back to top button