ഫിഷറീസ് വകുപ്പിന് കീഴിൽ ജോലി നേടാം….ഫെബ്രുവരി 15നകം അപേക്ഷിക്കണം…..

ഫിഷറീസ് വകുപ്പിന് കീഴിൽ കേരളത്തിൽ ജോലി നേടാൻ അവസരം. ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിലാണ് നിയമനങ്ങൾ നടക്കുക. സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആകെ രണ്ട് ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ഫെബ്രുവരി 15ന് മുൻപായി നേരിട്ട് അപേക്ഷ നൽകുക.

യോ​ഗ്യത
ഉദ്യോ​ഗാ‍ർഥികൾ സി എ ഇന്റർ യോ​ഗ്യത നേടിയിരിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

താൽപര്യമുള്ളവർ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014. ഫോൺ : 0471 2322410.

Related Articles

Back to top button