തോട്ടപ്പള്ളിയിൽ ഫെസ്റ്റിവലിന്റെ പേരിൽ നടത്തുന്ന ജാഥക്കുവേണ്ടി പുറക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലി മാറ്റി വച്ചു…
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ ഫെസ്റ്റിവലിന്റെ പേരിൽ നടത്തുന്ന ജാഥക്കുവേണ്ടി പുറക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലി മാറ്റി വച്ചു. മാറ്റിവെച്ച തൊഴിൽ ഞായറാഴ്ച നടത്തു എന്നും ജാഥയ്ക്ക് ചെല്ലാത്തവർക്ക് ഞായറാഴ്ച നടക്കുന്ന തൊഴിൽ നൽകേണ്ടതില്ലെന്ന തീരുമാനം പഞ്ചായത്ത് എടുത്തെന്നും മെമ്പർ എല്ലാവരെയും അറിയിച്ചതായാണ് ഉയരുന്ന ആരോപണം. എന്നാൽ മസ്റ്റ്റോൾ അടിച്ചുവന്ന തൊഴിൽ മാറ്റിവെക്കാൻ ആർക്കും അധികാരമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നത്. സംഭവത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.