വനം വകുപ്പില്‍ ജോലി ഒഴിവുകള്‍..എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്…
എന്‍.സി.പി സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്‌നടത്തിയതില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ മുഹമ്മദ് കുട്ടിയാണ് പരാതി നല്‍കിയത്.
വ്യാജ ലെറ്റര്‍ ഹെഡിന്റെ ഉറവിടം കണ്ടെത്തണമെന്നും മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. തന്റെ പേരും ഔദ്യോഗിക സ്ഥാനവും ദുരുപയോഗം ചെയ്‌തെന്ന് പരാതിയില്‍. ലെറ്റര്‍ ഹെഡിന്റെ പകര്‍പ്പുകള്‍ സഹിതമാണ് പരാതി.
വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് പാലക്കാട് ജില്ലയിലെ വനം വകുപ്പ് ഓഫീസുകളില്‍ തൊഴില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
വനം വകുപ്പില്‍ ജോലി ഒഴിവുകള്‍, റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വ്യാജ കത്ത്. ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ പറയുന്നത്.