ആർബിഐ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ-RBI) അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നിലവിൽ 650 ഒഴിവുകളാണ് അസിസ്റ്റന്റ് തസ്തികയിൽ ഔദ്യോഗിക വിജ്ഞാപനപ്രകാരമുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇന്ന് (ഫെബ്രുവരി 16) മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
യോഗ്യത, പ്രായപരിധി,ശമ്പളം എന്നിവ
♦️ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം
♦️കുറഞ്ഞത് 50% മാർക്ക് (എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിലുള്ളവർ പാസ് ക്ലാസ്)
♦️ വേഡ് പ്രോസസ്സിങ്ങിൽ പരിജ്ഞാനം
പ്രായപരിധി
♦️ കുറഞ്ഞ പ്രായം: 20 വയസ്സ്
♦️ പരമാവധി പ്രായം: 28 വയസ്സ്
♦️എസ്സി/എസ്ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്: അഞ്ച് വർഷം
♦️ ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്: മൂന്ന് വർഷം
♦️ പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്: 10 വർഷം (ജനറൽ/ഇഡബ്ല്യുഎസ്), 13 വർഷം (ഒബിസി), 15 വർഷം (എസ്സി/എസ്ടി)
♦️ വിമുക്തഭടന്മാർക്ക് പ്രായപരിധിയിൽ ഇളവ്: സേവന കാലാവധിയും മൂന്ന് വർഷവും, പരമാവധി 50 വയസ് വരെ.
♦️വിധവ/വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രായപരിധിയിൽ ഇളവ്: 35 വയസ്സ് വരെ (എസ്സി/എസ്ടി വിഭാഗക്കാർക്ക് 40 വയസ്സ്)
ശമ്പളം: 29,000 – 78,640 രൂപ സ്കെയിലിൽ
ആനുകൂല്യങ്ങൾ: എച്ച് ആർ എ മെഡിക്കൽ സൗകര്യങ്ങൾ, തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
പ്രധാന തീയതികൾ, അപേക്ഷിക്കാനുള്ള ലിങ്ക്, വിജ്ഞാപനം
ഓൺലൈൻ രജിസ്ട്രേഷനും പരീക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി: മാർച്ച് എട്ട് (08-03-2026)
താൽക്കാലികമായി തീരുമാനിച്ചിട്ടുള്ള പരീക്ഷാ തീയതികൾ
ഓൺലൈൻ പ്രിലിമിനറി ടെസ്റ്റ് : 2026 ഏപ്രിൽ 11
ഓൺലൈൻ മെയിൻ ടെസ്റ്റ് : 2026 ജൂൺ 07



