കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലായി 132 ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ (സി‌എസ്‌എൽ-CSL) അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, തുടങ്ങി 13 തസ്തികകളിലായി 132 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള ഔദ്യോഗിക വിജ്ഞാപനം സി എസ് എൽ പുറത്തിറക്കി.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് സി‌എസ്‌എൽ വെബ്‌സൈറ്റ് വഴി ഓൺലൈനായി ഡിസംബർ 26 മുതൽ അപേക്ഷിക്കാം.

സീനിയർ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, സ്റ്റോർകീപ്പർ, അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 12 ( 12-01-2026) ആണ്.

ആകെ ഒഴിവുകൾ: 132

ശമ്പളം: പ്രതിമാസം 41,055 മുതൽ 42,773 രൂപ വരെ

ശമ്പള സ്കെയിൽ: W6 & W7

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.എ, ബി എസ്‌സി, ഡിപ്ലോമ, പിജി ഡിപ്ലോമ .മൂന്ന് വർഷത്തെ ഡിപ്ലോമ (60% മാർക്ക്), തസ്തിക പ്രകാരം ബാച്ചിലേഴ്സ് ബിരുദം (60% മാർക്ക്) ലഭിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 12/01/2026 ന് പരമാവധി 35 വയസ്സ് (നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ്)

അപേക്ഷ ആരംഭിക്കുന്ന തീയതി: ഡിസംബർ 26 ( 26/12/2025)

അപേക്ഷ അവസാനിക്കുന്ന തീയതി: ജനുവരി 12 (12/01/2026)

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

Related Articles

Back to top button