ചർച്ചയായി ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്.. സംസ്കാരം ഇന്ന്…
കോട്ടയം അയർക്കുന്നത് അഭിഭാഷക ജിസ്‌മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും.അതിനിടെ ചർച്ചയായി മാറിയിരിക്കുകയാണ് പഴയ ഫേസ്ബുക്ക് പോസ്റ്റ് . “പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാകണം” എന്നായിരുന്നു കുറിപ്പ്. 2020 സെപ്തംബർ 25നാണ് അഡ്വ. ജിസ്മോൾ ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചത്. 2019ലായിരുന്നു ജിസ് മോളുടെ വിവാഹം നടന്നത്.
അതേസമയം ജിസ് മോളുടെയും മക്കളുടെയും സംസ്കാരം വൈകിട്ട് മൂന്നിന് പാലാ ചെറുകര ക്നനായ കത്തോലിക്ക പള്ളിയിൽ നടക്കും.ജിസ്മോളുടെ സ്വന്തം നാടായ പാലായിൽ ആണ് മൂവരുടെയും സംസ്കാരം നടക്കുക.വീട്ടുകാരുടെ ആവശ്യപ്രകാരം ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ രാവിലെ പൊതുദർശനം നടക്കും.വീട്ടിൽ പൊതുദർശനം വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആവശ്യം ജിസ് മോളുടെ കുടുംബം നിരസിച്ചിരുന്നു.