11 രൂപയ്ക്ക് 10 ജിബി നെറ്റ്….വമ്പൻ ഓഫറുമായി ജിയോ..

ഉപഭോക്താക്കളെ തിരിച്ചു പിടിക്കാൻ പുതിയ നീക്കവുമായി ജിയോ. മികച്ച രണ്ട് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ഡാറ്റ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 11 രൂപയുടെയും 601 രൂപയുടെയുമാണ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. 11 രൂപയുടെ ഡാറ്റ പ്രീപെയ്ഡ് പ്ലാനിൽ 10 ജിബി 4ജി ആഡ് ഓൺ ഡാറ്റയാണ് ലഭിക്കുക. പക്ഷെ ഒരു മണിക്കൂർ സമയത്തേക്കാണ് പ്ലാനിന്റെ വാലിഡിറ്റി.

601 രൂപയുടെ ജിയോ 5ജി അപ്‌ഗ്രേഡ് വൗച്ചറാണ് ഈ മാസം അവതരിപ്പിച്ച മറ്റൊരു പ്ലാൻ. 12 5ജി അപ്‌ഗ്രേഡ് ബൂസ്റ്റർ അടങ്ങുന്ന പ്ലാനാണിത്. 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ് ഈ പ്ലാനിലുള്ളത്. ആവശ്യാനുസരണം വൗച്ചറുകൾ റീഡീം ചെയ്‌തെടുക്കാം. ഈ ഗിഫ്റ്റ് വൗച്ചർ വേണമെങ്കിൽ ജിയോ ഉപയോക്താക്കൾക്ക് മൈജിയോ അക്കൗണ്ടുകൾക്കിടയിൽ ട്രാൻസ്ഫർ ചെയ്യാനും സാധിക്കും

Related Articles

Back to top button