‘ദിലീപിനെ പരിചയമുണ്ട്’.. സെല്‍ഫി വിവാദത്തില്‍ ജെബി മേത്തര്‍ എംപി…

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനൊപ്പം മുമ്പ് സെല്‍ഫിയെടുത്ത വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് രാജ്യസഭാംഗം ജെബി മേത്തര്‍. അന്ന് അവിടെ രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ആലുവയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളെന്ന നിലയില്‍ മാത്രമാണ് ദിലീപുമായിട്ടുള്ള ബന്ധമെന്നും ജെബി മേത്തര്‍ പറഞ്ഞു.
”ആര്‍ക്കും കിട്ടാത്ത ഭാഗ്യം എന്നൊക്കെ പറയുന്നത് രാജ്യസഭാ അംഗത്തെക്കുറിച്ചുള്ള എന്റെ സ്റ്റേറ്റ്മെന്റുകളായിരിക്കാം. ആലുവ നഗരസഭയില്‍ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഒഫിഷ്യലായി ഒരു പരിപാടിയുടെ ഭാഗമായിട്ടുള്ള ചടങ്ങിലേയ്ക്ക് ആലുവ നഗരസഭയിലെ എല്ലാവരും അടങ്ങിയ ഒരു കമ്മിറ്റി ഉണ്ടായിരുന്നു. ആ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ആളുകള്‍ അതില്‍ പങ്കെടുത്തത്. അതിന്റെ ഭാഗമായാണ് അതില്‍ ഇടപഴകിയതും. വൈസ് ചെയര്‍ പേഴ്സണ്‍ ആയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ദിലീപിനെ പരിചയമില്ലന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. ആലുവയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിയെന്ന നിലയില്‍ മാത്രമാണ് പരിചയം. അതിനപ്പുറത്തേയ്ക്കുള്ള വ്യക്തിബന്ധം ഇല്ല. സ്വാഭാവികമായും പൊളിറ്റിക്കല്‍-സാമൂഹികമായി നില്ക്കുന്ന ഒരാളെന്ന നിലയില്‍ മാത്രമാണ് ബന്ധം. അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകട്ടെ. എല്ലാ അതിജീവിതകള്‍ക്കും നീതി ലഭിക്കണം എന്ന അഭിപ്രായമാണ്. ഈ കേസ് വന്നപ്പോള്‍ മുതല്‍ പി ടി തോമസിനൊപ്പം സമരങ്ങളില്‍ ഭാഗമായിരുന്നു. നീതി ലഭിക്കണം എന്ന അഭിപ്രായമുള്ള വ്യക്തി തന്നെയാണ്. സ്ത്രീപക്ഷ നിലപാടിന് വേണ്ടി നിലകൊള്ളുകയാണ് ചെയ്യാറ്. അവരാരും ചെയ്തത് ന്യായീകരിക്കാന്‍ നിന്നിട്ടില്ല.”,എന്നും ജെബി മേത്തര്‍ പറഞ്ഞു.



