രാഹുൽ ഗാന്ധി എവിടെ?.. ഹൈഡ്രജൻ ബോംബ് എവിടെ?.. കോൺഗ്രസിനെ വെല്ലുവിളിച്ച് ജെഡിയു…

ബിഹാർ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി എവിടെയെന്ന പരിഹാസവുമായി ജെഡിയു രംഗത്ത്.ഹൈഡ്രജൻ ബോംബിനെ കുറിച്ച് മിണ്ടാട്ടമില്ല.വോട്ടർപട്ടിക പരിഷ്ക്കരണം പ്രചാരണമാക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നു.ബിഹാറിൽ അക്കാര്യം ഇപ്പോൾ വിഷയമേയല്ലെന്നും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡൻ്റ് സഞ്ജയ് ഝാ എംപി പറഞ്ഞു.
അതിനിടെ ബീഹാറിൽ മഹാസഖ്യത്തിലെ തർക്കം തീർക്കാൻ തിരക്കിട്ട നീക്കം.കെസി വേണുഗോപാൽ തേജസ്വി യാദവുമായി സംസാരിച്ചു.പരമാവധി മണ്ഡലങ്ങളിൽ പരസ്പര മത്സരം ഒഴിവാക്കും.അശോക് ഗലോട്ടിനെ പറ്റ്നയിലേക്കയക്കാൻ കോൺഗ്രസ് തീരുമാനിച്ചു



