പുണ്യം തേടി മഹാകുംഭമേളയിൽ.. പുണ്യസ്നാനം ചെയ്ത് ജയസൂര്യയും കുടുംബവും…

മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് മലയാള ചലച്ചിത്ര താരം ജയസൂര്യ.ജയസൂര്യക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു.ഇതിന്റെ ഫോട്ടോകൾ ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു. വളരെ പരിമിതമായി മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്ന ആളാണ് ജയസൂര്യ. അതുകൊണ്ട് തന്നെ പുതിയ പോസ്റ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴി‍ഞ്ഞു.

അതേസമയം, കത്തനാര്‍ ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇതെന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം ക്രിസ്മസിന് കത്തനാര്‍ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുകൂടിയാണ്.

Related Articles

Back to top button