പേര് മാറ്റി ജയം രവി.. ഇനി ജയം രവി എന്ന് വിളിക്കരുത്…
തന്നെ ഇനി ജയം രവി എന്ന പേരിൽ അഭിസംബോധന ചെയ്യരുതെന്ന് ജയം രവി. തന്റെ യഥാർത്ഥ പേരായ രവി മോഹൻ എന്ന പേര് വേണം ഇനി മുതൽ തന്നെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടത്. ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാദലിക്ക നേരമില്ലയ് എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കുമ്പോൾ ആണ് നടന്റെ പ്രഖ്യാപനം.ഒപ്പം രവി മോഹൻ പ്രൊഡക്ഷൻസ് എന്ന തന്റെ പുതിയ പ്രൊഡക്ഷൻ കമ്പനിയും ജയം രവി ലോഞ്ച് ചെയ്തു. ഒപ്പം രവി മോഹൻ ഫാൻസ് ഫൌണ്ടേഷൻ എന്ന പേരിൽ ഒരു ഫാൻ ക്ലബ് രൂപപ്പെടുത്തി എന്നും അത് സമൂഹത്തിനു ആവശ്യമായ സഹായവും പോസിറ്റീവ് ഇമ്പാക്റ്റ്കളും ഉണ്ടാക്കാൻ യത്നിക്കും എന്നും നടൻ തന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.