സ്വകാര്യ ബ്രൂവറിക്ക് അനുമതി…ജവാൻ മദ്യ ഉത്പാദനം വെള്ളമില്ലാതെ പ്രതിസന്ധിയിൽ
എലപ്പുള്ളിയില്‍ സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയെങ്കിലും ആറ് കിലോമീറ്റര്‍ അടുത്തുളള സർക്കാരിന്‍റെ സ്വന്തം മലബാര്‍ ഡിസ്റ്റിലറിയില്‍ ജവാൻ മദ്യം ഉത്പാദിപ്പിക്കാനുളള പദ്ധതി വെള്ളമില്ലാതെ പ്രതിസന്ധിയിലാണ്. മേനോൻപാറയില്‍ പൂട്ടികിടന്ന ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി എറ്റെടുത്ത് മലബാര്‍ ഡിസ്റ്റിലറി സ്ഥാപിച്ചത് 2009ലാണ്. 10 ലൈൻ ബോട്ടിലിംഗ് പ്ലാൻറ് തുടങ്ങാനായിരുന്നു പദ്ധതി. വർഷങ്ങളോളം ഒന്നും നടന്നില്ല.ഒടുവില്‍ കഴിഞ്ഞ വർഷം മലബാർ ഡിസ്റ്റലറീസില്‍ ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ തീരുമാനമായി.
ബിവറേജസ് കോർപ്പറേഷന്‍റെ അനുബന്ധ സ്ഥാപനമായിട്ടാകും മലബാർ ഡിസ്റ്റിലറീസ് പ്രവര്ർത്തിക്കുക.25 കോടി രൂപ ബെവ്കോയ്ക്ക് അനുവദിക്കുകയും ചെയ്തു. പക്ഷെ തിരിച്ചടിയായത് പ്രദേശത്തെ കടുത്ത ജല ക്ഷാമമാണ്.ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ പ്രതിദിനം വേണ്ടത് രണ്ടു ലക്ഷം ലിറ്റര്ർ വെള്ളമാണ്. ചിറ്റൂർ പുഴയിലെ കുന്നങ്കാട്ടുപ തി റഗുലേറ്ററിലെ മുങ്കിൽമട ശുദ്ധ ജല പദ്ധതിയിൽ നിന്നു പ്ലാന്‍റിലേക്കു വെള്ളമെത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്ക്കുകയും പൈപ്പുകളും മറ്റും വാ ങ്ങുകയും ചെയ്തു. എന്നാൽ കടുത്ത ജല ക്ഷാമം നേരിടുന്ന മേഖലയായതിനാല്‍ വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. .ഇത്രയും അളവിൽ ജലം പൈപ്പിട്ട് ഡിസ്റ്റിലറിക്കു നൽകിയാൽ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക.
ചിറ്റൂർ പുഴയിൽ നിന്നു ടാ ങ്കർ ലോറിയിൽ വെള്ളം എത്തിക്കാനുളള നീക്കം നട്നില്ല. സമീപത്തെ പുഴകളില്‍ നിന്ന് പ്ളാൻറിലേക്ക് വെള്ളമെത്തിച്ച് ശുദ്ധീകരിച്ച് എടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അത്ര ജലക്ഷാമം നേരിടുന്ന ഇതേ പഞ്ചായത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്കികിയിരിക്കുന്നത്. ജല അതോറിറ്റിയുടെ വെള്ളത്തിന് പുറമെ മഴവെള്ളം സംഭരിച്ചും കമ്പനി ജലം കണ്ടെത്തുമെന്നാണ് ഉത്തരവിലുളളത്