മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം.. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി…

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ (Jailed Maoist leader Roopesh) ആരോഗ്യ നില ഗുരുതരം. മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടര്‍ന്ന് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്റെ ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മെയ് 22ന് വൈകുന്നേരം മുതല്‍ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

സമരം ഏഴു ദിവസം പിന്നിട്ടതിനിടെയാണ് രൂപേഷിന് മഞ്ഞപ്പിത്തം കൂടി പിടിപെട്ടിരിക്കുന്നത്. മൂന്നുദിവസമായി ആശുപത്രിയില്‍ കഴിയുന്ന രൂപേഷിനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അനുമതി തേടിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല.നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button