ഗൃഹപ്രവേശന ചടങ്ങിലെ ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം…രണ്ടുപേരുടെ നില ഗുരുതരം…

പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്ത വ്യാപനം. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. രണ്ട് പേരുടെ നില ഗുരുതരമാണ്. ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.മൂന്നു വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്.

ഈ പ്രദേശത്തെ പലരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയുംചെയ്തിരുന്നു. അതിനുശേഷം പലർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വിവരം. തുടർന്നാണ് മഞ്ഞപ്പിത്തം വ്യാപനം ആ പ്രദേശത്ത് കാണാൻ തുടങ്ങിയത്.

Related Articles

Back to top button