ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള:നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്.. ജാനകിയെ മ്യൂട്ട് ചെയ്താൽ മതി…
ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്.സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിന്റെ ഇപ്പോളത്തെ ആവശ്യം.സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു.വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം.കഥാപാത്രത്തിന്റെ initial കൂടി ചേർക്കണം എന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണം എന്നായിരുന്നു സെൻസർ ബോർഡ് നിലപാട് എടുത്തിരുന്നത്. അതേസമയം ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേൾക്കാം എന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചു.