ജമാ അത്തെ പരാമര്‍ശം…. എകെ ബാലനെ വിമർശിച്ച് എം വി ഗോവിന്ദൻ…..

ജമാ അത്തെ പരാമര്‍ശത്തില്‍ എകെ ബാലനെ തള്ളി സിപിഐഎം. എകെ ബാലന്റെ പരാമര്‍ശം നിരുത്തരവാദപരമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് എംവി ഗോവിന്ദന്, എകെ ബാലനെ തള്ളിപ്പറഞ്ഞത്.
എകെ ബാലന്റെ പരാമര്‍ശം നിരുത്തരവാദപരം. സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നല്‍കുകയായിരുന്നു. പാര്‍ട്ടി അതിനെ തള്ളിക്കളയുന്നു.
അതുകൊണ്ടാണ് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ മറുപടി നല്‍കാതിരുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
എന്നാൽ വിഷയത്തില്‍ എ കെ ബാലനെ തള്ളാതെയുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
ജമാ അത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ വിവാദ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അഞ്ചാം മന്ത്രി വിവാദത്തില്‍ വിഡി സതീശന് സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.




