കൊടി സുനിയെ പോലെയുള്ളവർക്ക് ജയിൽ വിശ്രമകേന്ദ്രം…കൊടും കുറ്റവാളികൾക്ക് സംസ്ഥാനത്ത് സംരക്ഷണം കിട്ടുന്നു…സിപിഐ

പത്തനംതിട്ട: സംസ്ഥാനത്ത് കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ രാഷ്ട്രീയ റിപ്പോർട്ട്. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയിൽ വിശ്രമകേന്ദ്രം പോലെയാണെന്നും കാപ്പാ – പോക്സോ പ്രതികൾക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശനമുണ്ട്. പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നു. എഡിജിപി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു.

വിവിധ സർക്കാർ വകുപ്പുകളിൽ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുകയാണെന്നും ഇത് പിഎസ്‌സിയെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം തൃപ്തികരമല്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു.

Related Articles

Back to top button