ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു.. പിന്നിലൂടെയെത്തി ആക്രമിച്ച്….

ജോലി സ്ഥലത്ത് വച്ച് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു. കോഴിക്കോട് നടുവണ്ണൂര്‍ വാകയാടാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കായി എത്തിയതായിരുന്നു ഇരുവരും. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുനരി ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും ആക്രമണം തുടര്‍ന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുനരി രക്ഷപ്പെട്ടിരുന്നു. ഇരുവരെയും ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെയടക്കം കുറുനരി കടിച്ചിരുന്നു. ഭീതി പരത്തിയ കുറുനരിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button