പോളിംഗ് പുരോഗമിക്കുന്നതിനിടെ.. രണ്ടാം ബൂത്തിൽ ഒരാൾ 2 വോട്ട് ചെയ്തു…
ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്.ഒരു പുരുഷനാണ് രണ്ട് വോട്ട് രേഖപ്പെടുത്തിയത്.എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്.
ബാലറ്റിൽ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയത്ത് ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.