രണ്ടാം ടെസ്റ്റിൽ മാന്‍ ഓഫ് ദ് മാച്ച് കൊടുക്കേണ്ടിയിരുന്നത് ഗില്ലിനായിരുന്നില്ല…അര്‍ഹത…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയെങ്കിലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലായിരുന്നില്ല കളിയിലെ താരമാകേണ്ടിയിരുന്നതെന്ന് തുറന്നു പറഞ്ഞ് മുന്‍ താരം ആര്‍ അശ്വിന്‍. ഗില്ലിന് പകരം മത്സരതതില്‍ 10 വിക്കറ്റെടുത്ത ആകാശ് ദീപായിരുന്നു കളിയിലെ താരമാകേണ്ടിയിരുന്നതെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഞാന്‍ പറയുന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്, എഡ്ജ്ബാസ്റ്റൺ പോലെ ഫ്ലാറ്റായ പിച്ചില്‍ 10 വിക്കറ്റെടുത്ത ആകാശ് ദീപായിരുന്നു യഥാര്‍ത്ഥത്തില്‍ കളിയിലെ താരമാകേണ്ടിയിരുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന പിച്ചില്‍ ആകാശ് ദീപ് ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യക്കായി പേസര്‍ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്തിരുന്നു,