ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരം….
കൊച്ചി : കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേയില്ല. കെഎസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ഡോ. കെഎസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍വകലാശാലയോടും കേരള പൊലീസിനോടും വിശദീകരണം തേടി.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ സര്‍വകലാശാലയും സെനറ്റ് ഹാളിന് പുറത്തെ ക്രമസമാധാന പ്രശ്‌നത്തില്‍ പൊലീസും വിശദമായ സത്യവാങ്മൂലം നല്‍കണം. വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാലയ്ക്കും രണ്ട് നിലപാടെന്നും ഇതൊരു സസ്‌പെന്‍ഷന്‍ മാത്രമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഡോ. കെഎസ് അനില്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.