25 കോടിയുടെ തിരുവോണം ബമ്പർ അടിച്ച ഭാഗ്യവാൻ.. സുഹൃത്തിനെ ടിക്കറ്റ് കാണിച്ചു.. എന്നാൽ….

ഇന്നലെ നറുക്കെടുത്ത തിരുവോണം ബമ്പർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍ നെട്ടൂർ സ്വദേശിയെന്ന് സൂചന. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, കടയുടമ ലിജീഷിൻ്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചത്.മറ്റ് സൂചനകളോ, പേരോ അറിയില്ലെന്നും ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലിജീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.

എന്നാല്‍ സമ്മാനം നേടിയയാള്‍ ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നറുക്കെടുപ്പിന് തലേന്ന് വിറ്റ ഈ ടിക്കറ്റ് ആരാണ് എടുത്തതെന്ന് കൃത്യമായി പറയാന്‍ ലിജീഷിനും സാധിച്ചിട്ടില്ല. നെട്ടൂര്‍ മേഖലയില്‍ തന്നെ താമസിക്കുന്ന ആരെങ്കിലുമാകാം ടിക്കറ്റ് എടുത്തത് എന്നായിരുന്നു ഇന്നലെ മുതലേ സംശയിച്ചത്.

Related Articles

Back to top button