അമ്മയെ കൊലപ്പെടുത്തിയ ആഷിഖ് മുന്‍പ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിരുന്നതായി വിവരം….

കോഴിക്കോട് താമരശേരിയില്‍ അമ്മയെ കൊലപ്പെടുത്തിയ ആഷിഖ് മുന്‍പ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിരുന്നതായി വിവരം. ഇത്തരത്തില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ പിടിച്ച് ആഷിഖിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ഇതിനിടെ പലതവണകളിലായി കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. വെള്ളിയാഴ്ചയാണ് തിരികെ എത്തിയത്. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന പറഞ്ഞു.

പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സിന് പഠിക്കാന്‍ ആഷിഖ് ചേര്‍ന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ആഷിഖ് ലഹരിക്ക് അടിമയാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി സുബൈദയും ആഷിഖും സക്കീനക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ലഹരി ഉപയോഗം രൂക്ഷമായതോടെ ഡീ അഡിക്ഷന്‍ സെന്ററിലാക്കുകയായിരുന്നു. അടുത്തിടെയായിരുന്നു സുബൈദയ്ക്ക് ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം സുബൈദ പൂര്‍ണ വിശ്രമത്തിലായിരുന്നു.

Related Articles

Back to top button