കേരളത്തിൽ വോട്ട് ചെയ്യാനായത് വലിയ ഭാഗ്യം…. നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കൂ…. വോട്ട് രേഖപ്പെടുത്തി ഗവർണർ

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഗവർണർ രാജേന്ദ്ര അർലേക്കർ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ബൂത്തിലെത്തി വോട്ട് ചെയ്ത അദ്ദേഹം, ജനാധിപത്യം മണ്ണിൽ മാത്രമല്ല ഹൃദയത്തിലും ഉണ്ടാകണമെന്ന് വോട്ടർമാരോട് ആഹ്വാനം ചെയ്തു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിയാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ എല്ലാവരും ബൂത്തിലെത്തണമെന്നും ഗവർണർ പറഞ്ഞു.

അതേസമയം ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബസമേതമെത്തി വോട്ട് ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മോഹൻലാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ അടക്കം പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഭരണ തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് കെപിസിസി അധ്യക്ഷനും പ്രതികരിച്ചു.

Related Articles

Back to top button