ഐഎസ്ആർഒയിൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്, ഏപ്രിൽ 12 വരെ അപേക്ഷിക്കാം

ഐ എസ് ആർ ഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്ററി (URSC)ൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിലെ ഒഴിവ് നികത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 12 വരെ ഓൺലൈനായി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. www.isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ആണ് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

സയന്റിസ്റ്റ്/ എൻജിനീയർ ( ഗ്രേഡ് എസ് സി), സയന്റിസ്റ്റ്/ എൻജിനീയർ (ഗ്രേഡ് എസ് ഡി),മെഡിക്കൽ ഓഫീസർ ( ഗ്രേഡ് എസ് സി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ

തസ്തിക അടിസ്ഥാനമാക്കി ബി ഇ/ബി ടെക്, പിഎച്ച്ഡി, എം ബി ബിഎസ് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി തസ്തികകളനുസരിച്ച് 28 മുതൽ 35 വരെയാണ്.

തസ്തികയും യോഗ്യതയും പ്രവൃത്തി പരിചയവും

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി ഗ്രേഡ്):

കുറഞ്ഞത് 65% മാർക്കോടെ അല്ലെങ്കിൽ സിജിപിഎ 6.84 ഓടെയോ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ എൻജിനീയറിങ് / ഇൻഡസ്ട്രിയൽ മാനേജ്‌മെന്റ് / ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് / പ്രൊഡക്ഷൻ എൻജിനീയറിങ് അല്ലെങ്കിൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി ഇ/ബി ടെക് അല്ലെങ്കിൽ തത്തുല്യം .

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി) ,

തിൻ ഫിലിംസ് / മെറ്റീരിയൽ സയൻസ് / അപ്ലൈഡ് ഓപ്റ്റിക്സ് / മെറ്റലർജി എന്നിവയിലേതെങ്കിലും പിഎച്ച്ഡി, എം എസ്‌സി./എം ടെക്, ഈ യോഗ്യതകൾ നേടുന്നതിന് മുമ്പ് ബി ഇ./ബി ടെക്/ബി എസ്‌സി എന്നിവയിലേതെങ്കിലും പാസായിരിക്കണം. മാനദണ്ഡങ്ങൾ പ്രകാരം ഓരോ ഘട്ടത്തിലും കുറഞ്ഞത് 60% അല്ലെങ്കിൽ സിജിപിഎ 6.5 ഉണ്ടായിരിക്കണം.

മെഡിക്കൽ ഓഫീസർ (എസ് സി)

നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ്പും കുറഞ്ഞത് രണ്ടാം ക്ലാസോടെ എംബിബിഎസ്, നാഷണൽ മെഡിക്കൽ കമ്മീഷൻ / സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ എന്നിവയിൽ രജിസ്ട്രേഷനും രണ്ട് പ്രവൃത്തി വർഷത്തെ പരിചയവും.

ശമ്പളം

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി ഗ്രേഡ്): 56,100 -1,77,500 രൂപ സ്കെയിലും അലവൻസുകളും

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി ഗ്രേഡ്): 67,100 – 2,08,700 രൂപ സ്കെയിലും അലവൻസുകളും

മെഡിക്കൽ ഓഫീസർ (എസ് സി ഗ്രേഡ്) : 56,100 -1,77,500 രൂപ സ്കെയിലും അലവൻസുകളും നോൺ പ്രാക്ടീസിങ് അലവൻസ് ആയി ശമ്പളത്തിന്റെ 20% ലഭിക്കും

പ്രായപരിധി (12.04.2026 അടിസ്ഥാനമാക്കി)

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി ഗ്രേഡ്): 28 വയസ്സ് വരെ

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി): 35 വയസ്സ് വരെ;

മെഡിക്കൽ ഓഫീസർ (എസ് സി) : 35 വയസ്സ് വരെ

(എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാർ/ഡിപ്പാർട്ട്‌മെന്റൽ തലത്തിൽ അപേക്ഷിക്കുന്നവർ എന്നിവർക്ക് നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ലഭിക്കും )

തസ്തികയും ഒഴിവുകളുടെ എണ്ണവും

സയന്റിസ്റ്റ്/ എൻജിനീയർ (എസ് സി) : 02

സയന്റിസ്റ്റ്/ എൻജിനീയർ (എസ് ഡി): 01

മെഡിക്കൽ ഓഫീസർ (എസ് സി) : 01

ആകെ ഒഴിവുകളുടെ എണ്ണം : 04

എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 12

Related Articles

Back to top button