ഖത്തറിൽ ആക്രമണം നടത്താൻ ട്രംപ് ​ഗ്രീൻ സി​ഗ്നൽ നൽകി.. ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ്‌…

ഇസ്രായേലിന്റെ ഖത്തറിന് നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി യുഎസ്. ഖത്തർ ആക്രമണം ഇസ്രായേൽ നേരത്തെ അറിയിച്ചെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. യുഎസ് വൈറ്റ് ഹൗസ് വക്താക്കളിലൊരാളാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ കത്താറയിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേനയും (IDF) ഇസ്രായേലി സുരക്ഷാ ഏജൻസിയും (ISA) സ്ഥിരീകരിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തിയതെന്നാണ് വിവരം.

അതേസമയം ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങൾ ഖത്തർ അവസാനിപ്പിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. അൽ അറബിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസ് – ഇസ്രായേൽ വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തർ. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ സൗദി ഭരണാധികാരി മുഹമ്മദ്‌ ബിൻ സൽമാൻ ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു. നിലവിൽ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Related Articles

Back to top button