വെടിനിർത്തലിന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
വെടിനിർത്തൽ നിലവിൽ വന്നിട്ടും തീരാത്തെ ഗാസയിലെ ഇസ്രായേൽ ആക്രമണവും മരണവും. ഗാസയിൽ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ മരിച്ചു. ഗാസ സിറ്റിയിലെ ഷുജേയ മേഖലയിലാണ് സംഭവം. സൈനികർക്ക് നേരെ വന്നവർക്കെതിരെയാണ് വെടി വെച്ചതെന്നാണ് ഇസ്രായേൽ സേനയുടെ വിശദീകരണം. അതിനിടെ, ഗാസയിൽ 250 മൃതദേഹങ്ങൾ കൂടി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് കണ്ടെത്തി. ഗാസയിൽ ഹമാസ് തങ്ങളെ എതിർത്തവരെ പരസ്യമായി കൂട്ടക്കൊല നടത്തിയെന്ന് ഇസ്രായേൽ ആരോപിച്ചു.