ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രയേൽ.. പ്രസിഡന്‍റിന്‍റെ കൊട്ടരമടക്കം ലക്ഷ്യമിട്ടു; യമനിലെ ആക്രമണത്തിൽ രണ്ട് മരണം…
യമൻ തലസ്ഥാനമായ സനയിൽ ഞായറാഴ്ച ഉച്ചയോടെ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ സ്‌ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ കോംപ്ലക്‌സും മിസൈൽ താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും അഞ്ചിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമൻ പ്രസിഡന്‍റിന്‍റെ കൊട്ടാരം തകർക്കാനും ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. രണ്ട് ദിവസം മുൻപ് ഇസ്രായേലിലേക്ക് ഹൂതികള്‍ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്നത്തെ സനയിലേക്കുള്ള ആക്രമണം. നിരന്തരം ഇസ്രായേലിലേക്കുള്ള ഹൂതി ആക്രണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.