സമാധാനം അരികെ.. ഗാസയിൽ വെടിനിർത്തൽ.. കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും…
ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.