ട്രംപിന്‍റെ തിരിച്ചുവരവ് ഇന്ത്യക്ക് അത്രമേൽ ഗുണമോ…ഓഹരി വിപണിയിൽ ഒറ്റ ദിവസത്തിൽ സംഭവിച്ചത്….
അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്‍റെ വമ്പൻ തിരിച്ചുവരവ് ഇന്ത്യക്ക് അത്രമേൽ ഗുണമാകുമോ. ഒറ്റ ദിവസത്തിൽ ഇന്ത്യൻ വിപണിയിൽ കണ്ട കുതിപ്പ് അതിനുള്ള സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. ട്രംപ് അധികാരത്തിലേറുന്നുവെന്ന സൂചനകൾ പുറത്തുവന്നപ്പോൾ മുതൽ ഇന്ത്യൻ ഓഹരി വിപണിയും ഒപ്പം കുതിക്കാൻ തുടങ്ങി. ട്രംപിന്‍റെ മുന്നേറ്റത്തിനൊപ്പം തന്നെ കുതിച്ചുയർന്ന ഇന്ത്യൻ ഓഹരിവിപണിയും അതിനനുസരിച്ച് കുതിപ്പ് തുടർന്നു. സെൻസെക്സും നിഫ്റ്റിയും ഇന്ന് വലിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.