വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടോ … കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്….

വെടിനിര്‍ത്തല്‍ ധാരണയില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസും പ്രതിപക്ഷവും. ഇന്ത്യ പാക് വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  പഗല്‍ഗാം ആക്രമണം, ഓപറേഷന്‍ സിന്തൂര്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‍റെ ഉളളടക്കം എന്നിവ വിശദീകരിക്കണമെന്നാണ് ആവശ്യം.

സിംല കരാര്‍ ഉപേക്ഷിച്ചോ, ഇന്ത്യ പാക് വിഷയത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥത വഹിക്കാനുളള സാധ്യതയുണ്ടോ, നയതന്ത്ര ബന്ധം പുനരാരംഭിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ചര്‍ച്ചയ്ക്ക് നിക്ഷപക്ഷ വേദി എന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവനയിലെ ആശങ്കയും കോണ്‍ഗ്രസ് ആയുധമാക്കി.



Related Articles

Back to top button