കേരളത്തിലെ ഐ.എസ് മൊഡ്യൂൾ കേസ്…രണ്ട് പ്രതികൾക്ക്…

കൊച്ചി: ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻ.ഐഎ കേസിലെ പ്രതികളായ ഷിയാസ് ടി.എസ്, ആഷിഫ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇവർ നൽകിയ എൻഐഎ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിചാരണയില്ലാതെ പ്രതികൾ ജയിലിൽ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

Related Articles

Back to top button