ദിവസവും മുട്ട കഴിച്ചാൽ പ്രശ്‌നമുണ്ടോ ?
നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഒന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമായ ഭക്ഷണം കൂടിയാണിത്. നാര് തീരെയില്ലാത്തതും പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട. വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകളും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും മുട്ട അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ദിവസവും മുട്ട കഴിച്ചാൽ പ്രശ്‌നമുണ്ടോ?
ഇതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകും. ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ ആരോഗ്യ വിദഗ്‌ധരുടെ നിർദേശപ്രകാരം മാത്രമേ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ പാടുള്ളൂ.
മുട്ടയുടെ മഞ്ഞക്കരു
ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീരഭാരം കൂടിയേക്കാം. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹന സംബന്ധമായ പ്രശ്‌നങ്ങൾ
ഫൈബർ, പ്രോട്ടീൻ എന്നീ പോഷകങ്ങൾ മുട്ടയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി കഴിച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകും.