സംസ്ഥാന സ്കൂൾ കലോത്സവം.. ഇഞ്ചോടിച്ച് പോരാട്ടം.. മുന്നിൽ…
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂർത്തിയായയത്. ആദ്യദിനം പൂർത്തിയാകുമ്പോൾ 215 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. കോഴിക്കോടും ആലപ്പുഴയും തൊട്ട് പിന്നാലെയുണ്ട്. ആകെയുള്ള 249 മത്സര ഇനങ്ങളിൽ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.